വിവിധ ഘട്ടങ്ങളിലായി ക്യാമ്പസ് ക്ലീനിങ് നടത്തി. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രൂപ്പുകളായി വേർതിരിച്ചു പരിസരം ശുചീകരിച്ചു.
Wednesday, March 27, 2019
ഉപജില്ലാ കലോത്സവം
തൃശൂർ ഉപജില്ലാ ഹലോത്സവം ടി.എം.വി.എച്ച്.എസ്.എസ് സ്കൂളിൽ വെച്ചു നടത്തി. ഓരോ വോളന്റീർസും പങ്കെടുക്കാൻ വന്ന മത്സരാർത്ഥികളെ നല്ല രീതിയിൽ സഹായിച്ചു. ഓരോരുത്തരും അവരവരുടെ ജോലികൾ ചെയ്തു. 3 ദിവസം നീണ്ടു നിന്ന ഉപജില്ലാ കലോത്സവത്തിന് വോളന്റീർസ് എല്ലാത്തിനും കൂടെയുണ്ടായിരുന്നു.
ഗിരിദീപം
കോട്ടോൽ നായാടി കോളനി സന്ദർശിച്ച അരിയും മറ്റു പല വസ്തുക്കളും വിതരണം ചെയ്തു. എല്ലാ വോളന്റീർസും ഇതിനായി വീട്ടിൽ നിന്നും അരിയും മറ്റു വസ്തുക്കളും കൊണ്ട് വന്നു. ബോസ് സാർ അവിടത്തെ കുടുംബങ്ങൾക്ക് അരിയും മറ്റു വസ്തുക്കളും അവർക്ക് നൽകി.
വാഴക്കൃഷി
പ്രിൻസിപ്പൽ ബോസ് സാർ ടിഷു വാഴ തൈ നട്ടു പദ്ധതി ഉദ്ഘാടനം നടത്തി. വോളന്റീർസ് ബാക്കി ടിഷു വാഴ തൈകൾ നട്ടു പിടിപ്പിച്ചു. ഏകലദേശം പതിനെഞ്ചിലധികം തൈകൾ നട്ടു പിടിപ്പിച്ചു.
കറ്റാർ വാഴ കൃഷി
ഔഷധത്തോട്ടത്തിന്റെ ഭാഗമായി കറ്റാർ വാഴ കൃഷി നടത്തി. പപ്രിൻസിപ്പൽ ബോസ് സാർ കറ്റാർ വാഴ കൃഷി നട്ടു പിടിപ്പിച്ചു ഉദ്ഘാടനം ചെയ്തു. ഏകദേശം ഇരുപത്തോളം കറ്റാർ വാഴ നട്ടു.
പുനർജനി
അവയവദാന സമ്മത പത്രം വിവിധ ഘട്ടങ്ങളിലായി ശേഖരിച്ചു. ഓരോ വോളന്റീയർക്കും പത്തിലധികം സമ്മത പത്രങ്ങൾ കൊടുത്തു. സമ്മത പത്രം കൊടുത്തവർക്ക് ഈ പദ്ധതിയെക്കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുത്തു.
ഈ പദ്ധതിക്ക് വേണ്ടി അവർ നല്ല രീതിയിൽ സഹകരിച്ചു.
വാഴക്കൃഷി നിലമൊരുക്കൽ
വാഴക്കൃഷി നടത്തുന്നതിനുവേണ്ടി ഏകദേശം അഞ്ചു സെന്റ് നിലം ഒരുക്കി. സ്കൂളിനോട് ചേർന്നാണ് നിലമൊരുക്കിയത്. വോളന്റീർസ് നല്ല സഹകരണത്തോടെ വാഴക്കൃഷിക്കുള്ള നിലമൊരുക്കി. 6/10/2018 തിയ്യതിയിൽ ആയിരുന്നു പ്രോഗ്രാം നടത്തിയിരുന്നത്.
ശുചിത്വഹർത്താൽ (സ്വച്ഛ ഭാരത്)
ഗാന്ധി ജയന്തിയുടെ ഭാഗമായി പഞ്ചായത്ത് ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചിത്വഹർത്താലിൽ പങ്കെടുത്തു. പെരുമ്പിലാവ് ഏരിയ മുഴുവൻ വൃക്തിയാക്കി. എല്ലാ വോളന്ടീരും നല്ല രീതിയിൽ സഹകരിച്ചു.
ദത്തുഗ്രാമ സർവ്വേ
ദത്തുഗ്രാമത്തിലെ വീടുകളിൽ സർവ്വേ നടത്തി. വീടുകളിലെ അംഗങ്ങൾ നല്ല രീതിയിൽ ആണ് സഹകരിച്ചത്. ഞങ്ങളെ ഓരോ ഗ്രൂപ്പിലും 5 പേരായി വേർതിരിച്ചു. ഏകദേശം നാന്നൂറോളം വീടുകളിൽ സർവ്വേ നടത്താൻ കഴിഞ്ഞു. 30/9/2018 തീയതിയിൽ ആയിരിന്നു പ്രോഗ്രാം നടത്തിയിരുന്നത്.
പൈതൃകം പുരാവസ്തു ദർശനം
വിദ്യാലയത്തിൽ പുരാവസ്തു ദർശനം നടത്തി. പണ്ട് കാലങ്ങളിൽ ഉപയോഗിച്ച പാത്രങ്ങൾ, പൈസ നോട്ടുകൾ, കോയിനുകൾ, പാട്ട് പെട്ടി, അങ്ങനെ പലതും ദർശനത്തിനായി വോളന്റീർസ് ശേഖരിച്ചു കൊണ്ടുവന്നു.
ഔഷധതോട്ടം (നിലമൊരുക്കൽ)
സ്കൂളിൽ കറ്റാർവാഴ കൃഷി ചെയ്യുന്നതിന് വേണ്ടിസ്കൂളിന്റെ ചെറിയ പരിസരത്ത് നിലമൊരുക്കി. വോളന്റീർമാർ വൃക്തിയാക്കി കൃഷിക്കുള്ള നിലമൊരുക്കി. എല്ലാവരും നല്ല രീതിയിൽ സഹകരിച്ചു.
പൊതിച്ചോറ് വിതരണം (കുന്നംകുളം ബസ്സ്റ്റാൻഡ്)
കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഭിക്ഷാടകർക്കും അവശ്യ നിലയിൽ കഴിയുന്നവർക്കും ഭക്ഷണ പൊതിച്ചോർ വിതരണം ചെയ്തു. ഇരുപത്തിയഞ്ചിലധികം പൊതിചോറുകൾ വോളന്റീർമാർ കൊണ്ടുവരുകയും ശേഖരിക്കുകയും ചെയ്തു. 15/9/2018 തിയതിയിൽ ആയിരുന്നു പ്രോഗ്രാം നടത്തിയത്.
അദ്ധ്യാപകദിനം ലൗസി ടീച്ചർ ആദരം
ആദ്യപകദിനത്തിന്റെ ഭാഗമായി ടി.എം.എച്ച്.എസ് മുൻ എച്ച്.എം. ആയ ലൗസി ടീച്ചറെ ആദരിക്കുകയുണ്ടായി. ടീച്ചറിന്റെ വീട്ടിൽ പോയി സന്ദർശിച്ചായിരുന്നു ആദരം ചെയ്തത്. അദ്ധ്യാപകജീവിതത്തിൽ ടീച്ചറുടെ അനുഭവങ്ങളും ഓർമകളും ഉപദേശങ്ങളും വിദ്യാർത്ഥികളോട് പങ്കുവെച്ചു.
പൂക്കൃഷി വിളവെടുപ്പും വിപണനവും
ഓണാഘോഷത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച പൂക്കൃഷിയും വിളവെടുപ്പും നടത്തുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ഉദ്ദേശം. സ്കോളിനോട് ചേർന്നുള്ള പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ ശേഖരിക്കുകയും അത് വിളവെടുപ്പിനു എടുക്കുകയും ചെയ്തു. 31 / 8 / 2018 തീയതിയിൽ ആയിരുന്നു പ്രോഗ്രാം നടത്തിയത്. 1 മണിക്കൂർ പ്രോഗ്രാം ആയിരുന്നു. നല്ല രീതിയിൽ പ്രോഗ്രാം പൂർത്തിയാക്കി.
കിണർ ശുചീകരണം , ക്ലോറിനേഷൻ
ദത്തുഗ്രാമത്തിലെ കിണറുകളുള്ള വീടുകളിൽ കിണർ ശുചീകരിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ഉദ്ദേശം. 1/9/2018 തീയതിയിൽ ആയിരുന്നു പ്രോഗ്രാം ചെയ്തത്. 5 മണിക്കൂർ പ്രോഗ്രാം ആയിരുന്നു. ഓരോ ഗ്രൂപ്പിലും അഞ്ചു പേരായി വേർതിരിച്ചു. ദത്തുഗ്രാമത്തിലെ ഓരോ ഭാഗത്തേക്കും പറഞ്ഞയച്ചു. വോളന്റീർസിനെ സഹായിക്കാൻ ആയി കുടുംബശ്രീയിൽ ജോലി ചെയ്യുന്ന ചേച്ചിമാർ കൂടെ ഉണ്ടായിരുന്നു. ഓരോ വീട്ടിലുള്ള വോളന്റീർമാരോട് നല്ല രീതിയിൽ സഹകരിച്ചു. വീടുകാരുടെ സഹകരണം കൊണ്ടും കുടുംബശ്രീ ചേച്ചിമാരുടെ സഹായം കൊണ്ടും ഈ പരിപാടി നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞു.
Subscribe to:
Posts (Atom)