Friday, October 5, 2018

എൻ.എസ്.എസ് ഗ്രാമം ദത്തെടുക്കൽ.

തിയതി : 29.8.2018
സമയം : 10 AM - 1 PM

കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് എൻ.എസ്.എസ് ഗ്രാമായി തിരഞ്ഞെടുക്കുകയും ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ റാലി സംഘടിപ്പിച്ചു. സമാപനത്തിന്റെ ഭാഗമായി ഗ്രാമത്തിലെ അംഗൻ വാടിയിൽ വാർഡ് മെമ്പർ റെജിലിന്റെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ച് അതിൽ വാർഡ് മെമ്പർ പ്രഖ്യാപനം നടത്തി. എല്ലാ പ്രവർത്തനത്തിനും പിന്തുണ അറിയിച്ചു.

കരുതൽ, ദുരിതാശ്വാസ ക്യാമ്പ് അവശ്യ സാധന ശേഖരം

തിയതി : 30.7.2018
സമയം : 10 AM - 12 PM

ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ വസ്തുക്കൾ സ്കൂൾ ശേഖരിക്കുകയും , പിന്നെ ജില്ലയുടെ ശേഖരണ കേന്ദ്രമായ ചാവക്കാട് ഗവൺമെന്റ് ഹൈ സ്കൂളിൽ എത്തിക്കുകയും ചെയ്തു.

പൊതിച്ചോറ് വിതരണം

തിയതി : 25.7.2018
സമയം : 10 AM - 12 PM

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധ സദനതിലെ അനാധർക്ക്‌ പൊതിച്ചോറ് വിതരണം ചെയ്തു. മുപ്പതോളം ആളുകൾ അവിടെ താമസിക്കുന്നുണ്ട്. ഇൗ പ്രവർത്തനം മാസത്തിൽ 1 ദിവസം എന്ന നിലയിൽ നടത്തി വരുന്നു.

ചാന്ദ്ര ദിനം

തിയതി : 21.7.2018
സമയം : 10 AM - 11 AM

പോസ്റ്റർ നിർമാണം , ക്വിസ് മത്സരങ്ങൾ , ശാസ്ത്ര ലേഖനം , മോഡൽസ് , എന്നിവ തയാറാക്കി പ്രദർശിപ്പിച്ചു.

Parents Meeting (First Year Students)

തിയതി : 17.7.2018
സമയം : 3 PM - 4 PM

രക്ഷിതാക്കൾക്ക് എൻ.എസ്.എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. രജിസ്ട്രേഷൻ , ചായ സൽക്കാരം , എന്നിവ വോളന്റിയർസ് നിർവഹിച്ചു. അവയവദാന സമ്മതപത്രത്തിന്റെ പ്രസക്തിയെ വോളന്റിയർസ് ബോധവൽകരണം നടത്തി. സമ്മതപത്രം ഏറ്റു വാങ്ങി.

പുനർജനി , അവയവദാന സമ്മതപത്ര ശേഖരണം.

തിയതി : 17.7.2018
30.7.2018
സമയം : 10 AM - 12 PM
10 AM - 1 PM

ഏകദേശം 700 അവയവ സമ്മതപത്രത്തിന്റെ ശേഖരണം നടത്തി. വിവിധ ഘട്ടങ്ങളിൽ ആയിട്ടാണ് പദ്ധതി ആരംഭിച്ചത്. വിദ്യാലയത്തിലെ PTA അംഗങ്ങൾ, രക്ഷിതാക്കൾ, എന്നിവരിൽ നിന്നുമാണ് ആദ്യം ശേഖരിച്ചത്. പിന്നീട് എൻ.എസ്.എസ് ഗ്രാമത്തിലെ താൽപര്യമുള്ളവരിൽ നിന്നും സമ്മതപത്രം കൈപ്പറ്റി.

പൂന്തോട്ടം - തൈനടീൽ ഉദ്ഘാടനം.

തിയതി : 16.7.2018
സമയം : 2 PM - 4 PM

ചെണ്ടമല്ലി തൈകൾ ഏകദേശം 400 തൈകൾ നടുന്നതിന്റെ ഉത്ഘാടനം കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന പി. യു നിർവഹിച്ചു. എല്ലാ വോളന്റിയർമാരും തൈകൾ നട്ടു പിടിപ്പിച്ചു.

ലഹരി വിമുക്ത ദിനാചരണം റാലി - തെരുവ് നാടകം.

തിയതി : 26.6.2018
സമയം : 2 PM - 4:30 PM

എൻ.എസ്.എസ് ഗ്രാമത്തിൽ റാലി സംഘടിപ്പിക്കുകയും പെരുമ്പിലാവ് സെന്റെറിൽ തെരുവുനാടകം നടത്തുകയും ചെയ്തു. ലഹരിക്കെതിരെ എല്ലാവരും പ്രതിജ്ഞ എടുക്കുകയും ചെയ്തു. പോസ്റ്റർ നിർമാണം , ലഘുലേഖ , കൊളേഷ് എന്നിവ തയാറാക്കി.

യോഗ ദിനാചരണം

തിയതി : 21.6.2018
സമയം : 8 AM - 10 AM

ബാബു സാർ ( Ever Health T.Y.N Science Association ) നേതൃത്വത്തിൽ വിദ്യാർത്ഥികളെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. പരിശീലനവും നടത്തി. പ്രകൃതി ചികിത്സാ രീതികളെക്കുറിച്ചുള്ള  ബോധവത്കരണവും നടത്തി.

വായന ദിനാചരണം (വായന കൂട്ടം ഉദ്ഘാടനം)

തിയതി : 19.6.2018
സമയം : 2 PM - 5 PM

പ്രശസ്ത സിനിമാപ്രവർത്തകൻ, നാടകകൃത്ത്, ഡോക്യുമെന്ററി, സംവിധായകൻ, എന്നീ നിലകളിൽ പ്രശസ്തനായ സി.വി.എൻ. ബാബു സാറിന്റെ നേതൃത്വത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നടത്തുകയും എൻ.എസ്.എസ് യൂണിറ്റിലെ അംഗങ്ങൾ മാത്രം ഉൾകൊണ്ട 'വായനകൂട്ടം' ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ഓണത്തിന് പൂവും പച്ചക്കറിയും.

തിയതി : 16.6.2018
സമയം : 9 AM - 1 PM

വിഷമില്ലാത്ത പച്ചക്കറി ലഭിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ പച്ചക്കറി കൃഷിതോട്ടത്തിന് നിലമൊരുക്കി വഴുതന , മുളക് , എന്നിങ്ങനെയുള്ളവ നട്ടു. ഏകദേശം 200 തൈകൾ നട്ടു പിടിപ്പിച്ചു.

പൂകൃഷി

തിയതി : 11.6.2018
സമയം : 2 PM - 4:45 PM

ഓണത്തിന് പൂക്കളമൊരുക്കുന്നതിനു വേണ്ടി പൂകൃഷി ആരംഭിച്ചു. അതിനുവേണ്ടി നിലമൊരുക്കി. ഏകദേശം 16 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ ഈ പ്രവർത്തനം പല ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കിയത്.

പരിസ്ഥിതി ദിനാചരണം

തിയതി : 5.6.2018
സമയം : 2 PM To 5 PM

NSS ഗ്രാമത്തിലെ വീടുകളിൽ ഫല തൈകൾ നട്ടു പിടിപ്പിച്ചു. കൂടാതെ വഴിയോരങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും ഈ പ്രവർത്തനം നടത്തി. ഏകദേശം 250 പരം തൈകൾ നട്ടു പിടിപ്പിച്ചു. പദ്ധതിയുടെ ഉത്ഘാടനം സ്കൂളിൽ ബോസ് സാർ പ്രിൻസിപ്പൾ നിർവഹിച്ചു. 44 കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ഏകദേശം 3 മണിക്കൂർ ഭംഗിയായി പൂർത്തീകരിച്ചു