Friday, June 7, 2019

മഴക്കുഴി നിർമാണം

ദത്തുഗ്രാമത്തിലെ വീടുകളിൽ മഴക്കുഴി നിർമിക്കുക എന്നതാണ് ഇൗ പ്രവർത്തനത്തിന്റെ ഉദ്ദേശം. 9:30ന് പ്രവർത്തനം ആരംഭിച്ചു.
എൻ.എസ്.എസ് വോളന്റിയർമാരെ ഗ്രൂപ്പുകളായി വേർത്തിരിച്ചയിരുന്നു പ്രവർത്തനം നടത്തിയത്. വോളണ്ടിയർമാരെ അഞ്ച് ഗ്രൂപ്പുകളായി വേർതിരിച്ച് ഓരോ ഗ്രൂപ്പിൽ നിന്ന് 3 മഴക്കുഴികൾ വീതം നിർമിച്ചു. 1 മണിക്ക് പ്രവർത്തനം അവസാനിപ്പിച്ചു. മൂന്നര മണിക്കൂർ പ്രവർത്തനത്തിനായി ചിലവിട്ടു...




മഴക്കാലപൂർവ്വ ശുചീകരണം... വെക്ടർ ജന്യരോഗ നിയന്ത്രണ പരിപാടി, ഈഡിസ് സർവ്വേ...

2019 വർഷത്തിലെ ആദ്യത്തെ എൻ.എസ്.എസ് പ്രവർത്തനമാണ് "മഴക്കാലപൂർവ്വ ശുചീകരണം... വെക്ടർ ജന്യരോഗ നിയന്ത്രണ പരിപാടി"... പ്രവർത്തം 9:30ന് ആരംഭിച്ചു. ഇൗ പ്രവർത്തനം ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ആയ റെജിൽ സാർ ആണ്. സ്വാഗതമർപ്പിച്ചത് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയ പ്രജീഷ് എ.എസ് സാറാണ്. മുഖ്യ പ്രഭാഷണം നടത്തിയത് കടവല്ലൂർ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജിജ മാഡം ആണ്. നന്ദി അറിയിച്ചത് എൻ.എസ്.എസ് ലീഡർ കൃഷ്ണപ്രസാദ് നായർ എ.വി. ദത്തുഗ്രാമത്തിലെ ഓരോ വീടുകളിലും ഫിനോയിൽ വിതരണം ചെയ്തു. ദത്തുഗ്രാമത്തിലെ ഗ്രാമത്തിലെ വീടുകളിൽ ഡെങ്കി പനിക്കെതിരെ ജാഗ്രത ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തു. വീടുകളിൽ കൊതുക് വളരാൻ കാരണമായ സാഹചര്യങ്ങൾ പറഞ്ഞു കൊടുക്കുകയും അത് തടയാൻ വേണ്ട മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. വീടുകളിലെ മാലിന്യം നീക്കം ചെയ്തു. ഇരുന്നൂറോളം വീടുകളിൽ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് ഇൗ പദ്ധതി നടപ്പിലാക്കി. ഇൗ പ്രവർത്തനം 1:30ന് അവസാനിച്ചു.