ടി.എം.എച്ച്.എസ്.എസ് പെരുമ്പിലാവ് സ്കൂളിൽ എൻ.എസ്.എസ് പ്രോഗ്രാമായ "അക്ഷരദീപ"ത്തിൻറെ ഭാഗമായി അക്കിക്കാവ് ഓട്ടോ സ്റ്റാൻഡിൽ തുറന്ന വായന ശാല സ്ഥാപിച്ചു. ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ മെമ്പർ ആയ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്നത്തെ കാലത്ത് വായനയുടെ പ്രാധാന്യം പറഞ്ഞു. അദ്ധ്യക്ഷ എൻ.എസ്.എസ് ലീഡർ കൃഷ്ണപ്രസാദ് നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയ പ്രജീഷ് സാർ സ്വാഗതം ചെയ്തു. ഓട്ടോ സ്റ്റാൻഡിലെ ചേട്ടന്മാരും സ്കൂളിലെ അദ്ധ്യാപകരും തുറന്ന വായനശാലയിൽ ഭാഗമായി. അവസാനം, എൻ.എസ്.എസ് വോളന്റീർ ലീഡർ അശ്വിൻ നന്ദി പറഞ്ഞു.